
സ്വന്തം ലേഖിക
കോഴിക്കോട്: ഇര്‍ഷാദിനും ദീപകിനും പിന്നാലെ മറ്റൊരു യുവാവിന്‍്റെ തിരോധാനത്തിനു പിന്നിലും സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് സംശയമാണ് ഉന്നയിക്കപ്പെടുന്നത്.
ഖത്തറില്‍ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കല് പറമ്ബത്ത് റിജേഷ്( 35) നെയാണ് ജൂണ്‍ 16 മുതല്‍ കാണാതായത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ പത്തിന് റിജേഷ് നാട്ടില്‍ വിളിച്ച് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് റിജേഷിനെ പറ്റി യാതൊരു വിവരവും ഇല്ലാതാകുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അവര്‍ അറിയിച്ചത്. ഇതിനിടയില്‍ അജ്ഞാതര്‍ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.
റിജേഷിന്റെ മാതാപിതാക്കളുടെ പരാതിയില്‍ വളയം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അജ്ഞാതര്‍ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വര്‍ണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് കരുതുന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇര്ഷാദിന്്റെ വാര്‍ത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുന്‍പാകെ എത്തിയത്.
റിജേഷിനെ കാണാതായ സംഭവത്തില്‍ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നെങ്കില്‍ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കല്‍ സംഘം പിടികൂടിയിരിക്കാം അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കില്‍ സ്വര്‍ണം കൈക്കലാക്കാന്‍ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിന്്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. അതേസമയം ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് പരാതി നല്‍കാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം.



