video
play-sharp-fill

വിവരാവകാശനിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്നാൽ കർശനശിക്ഷാനടപടി: വിവരാവകാശ കമ്മീഷണർ

വിവരാവകാശനിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്നാൽ കർശനശിക്ഷാനടപടി: വിവരാവകാശ കമ്മീഷണർ

Spread the love

കോട്ടയം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ നൽകാതിരുന്നാൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപേക്ഷകർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിന് വിവരാവകാശ നിയമം നാലാം വകുപ്പ് പ്രകാരമുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഇത് കമ്മീഷൻ പരിശോധിക്കും. ഓഫീസ് പ്രവർത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച 10 പരാതികളിൽ എട്ടെണ്ണം തീർപ്പാക്കി.