video
play-sharp-fill

വീട്ടിൽ പല്ലി ശല്യമുണ്ടോ? എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാം

വീട്ടിൽ പല്ലി ശല്യമുണ്ടോ? എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാം

Spread the love

എന്ത് ചെയ്തിട്ടും പല്ലിയുടെ ശല്യം കുറയുന്നില്ലേ..? വീടും പരിസരവും എത്ര വൃത്തിയായി കൊണ്ടു നടന്നാലും വീടുകളിലെ സ്ഥിരം ശല്യക്കാര് തന്നെയാണ് പല്ലികള്.

പ്രത്യേകിച്ച്‌ അടുക്കളയില്. അടുക്കളയിലെ പാത്രങ്ങളുടെ മൂടി അല്പം ചെരിഞ്ഞുപോവുകയോ തുറന്നു കിടക്കുകയോ ചെയ്താല് അതിനുള്ളിലേക്ക് വരെ ഇവയെത്തും. അതുകൊണ്ട് തന്നെ ഇവ ഭക്ഷണപാത്രത്തിലോ ഭക്ഷണത്തിലോ വീണാലുള്ള അപകടസാധ്യതയും വലുതാണ്.

ഇത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പല്ലിയെ വീട്ടില് നിന്നു തുരത്തേണ്ടത് അത്യാവശ്യം തന്നെയാണ്. ഇതിനായി മാര്ക്കറ്റില് പലതരം കെമിക്കല് നിറഞ്ഞ വസ്തുക്കളും ലഭിക്കും. എന്നാല് ഇതുപയോഗിക്കുന്നത് വീട്ടിലുള്ളവര്ക്ക് ആരോഗ്യപരമായി ദോഷമുണ്ടാക്കാം. അതിനാല് വീട്ടിലെ ചേരുവകളുപയോഗിച്ച്‌ തന്നെ പല്ലികളെ തുരത്തി ഓടിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരുമുളക് സ്പ്രേ

പല്ലിയെ തുരത്താന് ഏറ്റവും ഫലപ്രദമായ മാര്ഗമാണ് കുരുമുളക് സ്പ്രേ. ഒരു പാത്രത്തില് കുറച്ച്‌ വെള്ളം എടുക്കുക. അതിലേക്ക് കുരുമുളകു പൊടിയും കുറച്ചു മുളകുപൊടിയും ചേര്ത്ത് നന്നായി മിക്സ് ചെയ്യുക. ഇതൊരു സ്പ്രേ ബോട്ടിലില് നിറയ്ക്കുക. ശേഷം പല്ലി സ്ഥിരമായി വരുന്ന വീടിനുള്ളിലെ ഇടങ്ങളിലൊക്കെ ഇവ സ്പ്രേ ചെയ്തു കൊടുക്കുക. പിന്നെ ആ പരിസരത്തേക്ക് പല്ലി വരില്ല.

കാപ്പിപ്പൊടി

കാപ്പിപ്പൊടിവച്ചും പല്ലിയെ തുരത്താന് ഒരു മാര്ഗമുണ്ട്. കാപ്പിപ്പൊടിയിലേക്ക് കുറച്ച്‌ പുകയിലപ്പൊടിയും കൂടെ ചേര്ത്ത് യോജിപ്പിച്ച്‌ വയ്ക്കുക. ഇതും പല്ലിവരുന്ന സ്ഥലങ്ങളില് വിതറിയാല് ആ പരിസരത്തേക്ക് പല്ലി അടുക്കില്ല. കാരണം കാപ്പിപ്പൊടിയുടെ മണം പല്ലിക്ക് അസഹനീയമാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ മണവും പല്ലിക്ക് സഹിക്കാന് പറ്റാത്തവയാണ്. വെളുത്തുള്ളി ജ്യൂസെടുത്ത് അല്പം വെളളത്തില് മിക്സ് ചെയ്തു സ്പ്രേ ബോട്ടിലില് വച്ച്‌ സ്പ്രേ ചെയ്താലും പല്ലി വരില്ല. അല്ലെങ്കില് വെളുത്തുള്ളിയുടെ അല്ലി എടുത്ത് ഒന്ന് ചതച്ച്‌ വിതറിക്കൊടുത്താല് മതി പല്ലി സ്ഥിരം വരുന്ന സ്ഥലങ്ങളില്. പിന്നെ ആ വഴിക്ക് വരില്ല പല്ലികള്. കാരണം വെളുത്തുള്ളിയുടെ കുത്തുന്ന മണം പല്ലികള്ക്ക് അസഹനീയമാണ്. അതുപോലെ വിനാഗിരിയും നാരങ്ങയും മിക്സ് ചെയ്ത് സ്്പ്രേബോട്ടിലില് ആക്കി ഉപയോഗിക്കുന്നതും പല്ലികളെ തുരത്താന് സൂപ്പറാണ്.