video
play-sharp-fill

റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്; ഐപിഎല്‍ കിരീടം ഡല്‍ഹിയിലെത്തിക്കാന്‍ സാധിക്കാത്തതാണ് പുറത്താക്കലിന് പിന്നിലെന്ന് സൂചന, പരിശീലകസ്ഥാനത്ത് സൗരവ് ഗാംഗുലി എത്തുമെന്നും റിപ്പോർട്ട്

റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്; ഐപിഎല്‍ കിരീടം ഡല്‍ഹിയിലെത്തിക്കാന്‍ സാധിക്കാത്തതാണ് പുറത്താക്കലിന് പിന്നിലെന്ന് സൂചന, പരിശീലകസ്ഥാനത്ത് സൗരവ് ഗാംഗുലി എത്തുമെന്നും റിപ്പോർട്ട്

Spread the love

ന്യൂഡല്‍ഹി: പരിശീലക സ്ഥാനത്തു നിന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ പുറത്താക്കി ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപ്പിറ്റല്‍സ്.

ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഡല്‍ഹി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏഴു സീസണുകളിലായി ടീമിനെ പരിശീലിപ്പിച്ച പോണ്ടിങ്ങിന് പക്ഷേ ഐപിഎല്‍ കിരീടം ഇതുവരെ ഡല്‍ഹിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് തന്നെയാണ് പരിശീലകന്റെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇക്കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹിക്ക് ഫിനിഷ് ചെയ്യാനായത്. അതേസമയം, ടീമിന്റെ ഉപദേശകനായിരുന്ന സൗരവ് ഗാംഗുലി പരിശീലകസ്ഥാനം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി ടീം പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന് സൗരവ് ഗാംഗലി തന്നെ നേരത്തേ സൂചനകള്‍ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബംഗാളി മാധ്യമത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഗാംഗുലി ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം ടീമിന്റെ പരിശീലക റോള്‍ താന്‍ തന്നെ ഏറ്റെടുത്തേക്കുമെന്ന സൂചനയും ഗാംഗുലി തന്നു. അതേസമയം മെഗാ താരലേലം നടക്കാനിരിക്കേ ടീമിനെ നന്നായി അറിയുന്ന ആള്‍ തന്നെ പരിശീലക സ്ഥാനം ഏറ്റെടുക്കേണ്ടതുമുണ്ട്.