
ചെടിവളര്‍ത്തലും പാചകവും പലപ്പോഴും ഒരുമിച്ച് പോകുന്നവയാണ്. മിനറല്‍സും സ്വാഭാവിക സ്റ്റാര്‍ച്ചും കൊണ്ട് സമ്പുഷ്ടമായ കഞ്ഞിവെള്ളം നല്ലൊരു വളമായി പ്രവര്‍ത്തിക്കുന്നു.
ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിക്കുകയും സൂഷ്മജീവികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ചെയ്യും. പ്രകൃതിക്ക് ഹാനികരമായ രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതില്‍ കഞ്ഞിവെള്ളം വളരെയധികം സ്വാധീനിക്കുന്നു.
കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ചെറിയ തോതിലുള്ള പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, നൈട്രജന്‍ എന്നിവയാണ് ചെടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നത്. ഈ പോഷകങ്ങള്‍ വേരുകള്‍, ഇലകള്‍ തുടങ്ങി ചെടിയുടെ പൂര്‍ണവളര്‍ച്ചയെ സ്വാധീനിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ഞിവെള്ളത്തിലെ സ്റ്റാര്‍ച്ച് മണ്ണിലെ നല്ല ബാക്ടീരിയയെ സഹായിക്കുകയും പോകങ്ങള്‍ വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇത്തരത്തില്‍ കഞ്ഞിവെള്ളത്തിനു നിരവധി ഗുണങ്ങളുണ്ടെങ്കിലും മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കൂടാതെ എപ്പോഴും വെള്ളമൊഴിച്ച് നേര്‍പ്പിച്ച കഞ്ഞിവെള്ളം ഒഴിക്കുന്നതാണ് ചെടികള്‍ക്ക് നല്ലത്.
നേര്‍പ്പിച്ച കഞ്ഞിവെള്ളം മണ്ണിലേക്ക് ഒഴിക്കുന്നതും ചെടികളുടെ ഇലയുടെ മുകളിലേക്ക് സ്പ്രേ ചെയ്യുന്നതും നല്ലതാണ്. വീട്ടില്‍ ഭംഗിക്കായി ഒരുക്കുന്ന ചെടികള്‍ക്ക് മാത്രമല്ല ചെറിയ പച്ചക്കറി തോട്ടത്തിലേക്കും കഞ്ഞിവെള്ളം വളരെ നല്ല വളമായി പ്രവര്‍ത്തിക്കുന്നു.
ചീര, തക്കാളി, മിന്റ്, ഓര്‍ക്കിഡ്, പീസ് ലില്ലി എന്നീ ചെടികള്‍ക്കെല്ലാം കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. അധികം പരിപാലനം ആവശ്യമില്ലാതെതന്നെ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. രണ്ടാഴ്ച കൂടുമ്പോള്‍ കഞ്ഞിവെള്ളം ഒഴിക്കുന്നത് വളര്‍ച്ചയെ ഇവയുടെ ഉത്തേജിപ്പിക്കുന്നു.
വീടുകളുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ വളരെ സാധാരണയായി കാണപ്പെടുന്ന ചെടിയാണ് മോണ്‍സ്‌റ്റേര. ചെടിയുടെ പ്രധാന ആകര്‍ഷണമായ അവയുടെ ഇലകളുടെ തിളക്കത്തിനും ശക്തമായ വേരുകള്‍ക്കും കഞ്ഞിവെള്ളത്തിന്റെ ഉപയോഗം വളരെ നല്ലതാണ്.
വീടുകളിലെ പച്ചക്കറി തോട്ടത്തിന്റെ പ്രധാനികളായ തക്കാളി, വഴുതിന, കുരുമുളക്, കറ്റാര്‍വാഴ തുടങ്ങിയവയ്ക്കും ഇന്‍ഡോര്‍ ചെടികളായ പീസ് ലില്ലി, ഓര്‍ക്കിഡ്, സ്‌പൈഡര്‍ പ്ലാന്റിനും കഞ്ഞിവെള്ളം നല്ലതാണ്.
പോഷകമൂല്യമുണ്ടെങ്കിലും ഓരോ ചെടിയുടെയും പ്രത്യേകതകള്‍ക്കനുസരിച്ച് കഞ്ഞിവെള്ളത്തിന്റെ ഉപയോഗത്തിലെ അളവിലും ഇടവേളകളിലും ശ്രദ്ധിക്കണം.



