play-sharp-fill
അരി വണ്ടി എത്തുന്നു..! ആന്ധ്രാ അരി ഈ മാസം കേരളത്തില്‍ എത്തും; ആവശ്യവില നിയന്ത്രണത്തില്‍ ഇടപെടലുമായി ഭക്ഷ്യ മന്ത്രി

അരി വണ്ടി എത്തുന്നു..! ആന്ധ്രാ അരി ഈ മാസം കേരളത്തില്‍ എത്തും; ആവശ്യവില നിയന്ത്രണത്തില്‍ ഇടപെടലുമായി ഭക്ഷ്യ മന്ത്രി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ ഇടപെടലുമായി ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോയുടെ അരി വണ്ടി എത്തുകയാണ്. ഈ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് കിലോയ്ക്ക് 24 രൂപയും പച്ചരി കിലോയ്ക്ക് 23 രൂപയുമായിരിക്കും.

ഒരു റേഷന്‍ കാര്‍ഡിന് പരമാവധി പത്ത് കിലോ അരി ഈ അരിവണ്ടിയില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ ഔട്ട്ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക് / പഞ്ചായത്ത് കേന്ദ്രങ്ങളില്‍ അരി വണ്ടി എത്തും. അരി വില നിയന്ത്രിക്കാനായി വിപണി ഇടപെടല്‍ പെട്ടെന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ബാക്കി അരി എത്തിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വിലക്കയറ്റം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.