രാത്രിയില്‍ ചോറ് ബാക്കിയായാല്‍ രാവിലെ ഇനി പൂരി തയ്യാറാക്കാം; കിടിലൻ സ്വാദില്‍ പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Spread the love

കോട്ടയം: രാത്രിയില്‍ ചോറ് ബാക്കിയായാല്‍ ഇനി ടെൻഷൻ അടിക്കേണ്ട, കിടിലൻ സ്വാദില്‍ ഒരു പൂരി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

ചോറ്
പച്ചമുളക്
ഉപ്പ്
ഗോതമ്ബ് പൊടി
റവ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവില്‍ ചോറും രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റി ഒന്നര കപ്പ് അളവില്‍ ഗോതമ്ബ് പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ റവയും ചേര്‍ത്ത് നല്ല രീതിയില്‍ മിക്‌സ് ചെയ്ത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ഓരോ ഉരുളയും വട്ടത്തില്‍ പരത്തി എടുക്കുക. പാനില്‍ എണ്ണ ചൂടാക്കുക. എണ്ണ നല്ലതുപോലെ തിളച്ചുക‍ഴിയുമ്പോള്‍ പരത്തി വെച്ച മാവ് ഓരോന്നായി വറുത്തെടുക്കുക.