
കനത്ത നഷ്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നത്, അതിനാൽ നെല്ല് സംഭരണവുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സർക്കാരിന്‍റെ വ്യവസ്ഥകള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും മില്ലുടമകള്‍ അറിയിച്ചു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മുൻപും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടർ ചർച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല എന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
സംസ്ഥാനത്തെ മില്ലുടമകള്‍ വലിയ നഷ്ടം സഹിച്ചാണ് മുന്നോട് പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. വർഷങ്ങളായി നെല്ലു സംഭരിക്കാറാവുന്ന സമയത്ത് സർക്കാർ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 കിലോ നെല്ല് സംഭരിക്കുമ്ബോള്‍ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്ന നിർദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ട് ആണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദേശം തള്ളിക്കളയാൻ തീരുമാനിച്ചതെന്നും കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.




