വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു നല്ല ചൂടൻ പലഹാരം ആയാലോ? വീട്ടില്‍ ബാക്കി വന്ന ചോറു വച്ച്‌ ഒരു ഉഗ്രൻ കട്ലറ്റ് ഇതാ

Spread the love

കോട്ടയം: വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദില്‍ ഒരു പലഹാരം തയ്യാറാക്കിയാലോ? വീട്ടില്‍ ബാക്കി വന്ന ചോറു വച്ച്‌ ഒരു ഉഗ്രൻ കട്ലറ്റ്.

റെസിപ്പി നോക്കാം..

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോറ്
സവാള
കാരറ്റ്
കാപ്സിക്കം
വെളിച്ചെണ്ണ
ഉരുളക്കിഴങ്ങ്
കുരുമുളകുപൊടി
ഉപ്പ്
മുളകുപൊടി
ജീരകം
മല്ലിപ്പൊടി
റവ
തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ചേർക്കാം. എണ്ണ തിളച്ചു വരുമ്ബോള്‍ സവാള, പച്ചമുളക്, കാരറ്റ്, കാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. ഒരു ബൗളിലേയ്ക്ക് വേവിച്ച ചോറെടുക്കാം. അതിലേയ്ക്ക് വഴറ്റിയ പച്ചക്കറികള്‍, ഉരുളക്കിഴങ്ങ് എന്നിവ ചേർക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, റവ എന്നിവ ചേർത്തിളക്കി യോജിപ്പിച്ച്‌ മാവ് തയ്യാറാക്കാം.

ഇതില്‍ നിന്ന് ആവശ്യത്തിന് എടുത്ത് ചെറിയ ഉരുളകളാക്കി കട്ലറ്റ് രൂപത്തിലാക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്ബോള്‍ ഉരുളകള്‍ ചേർത്തു വറുക്കാം. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും മാറ്റാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.