
ദിവസവും ചോറ് കഴിക്കുന്നത് നിർബന്ധമാണോ? എങ്കിൽ ഇനിമുതൽ അരി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കണം; ഈ തെറ്റുകള്‍ ഒഴിവാക്കാം
കോട്ടയം: അരിക്കലമില്ലാത്ത അടുക്കളകള്‍ എവിടെയും കാണാൻ സാധിക്കില്ല. എളുപ്പത്തില്‍ വാങ്ങാനും പാചകം ചെയ്യാനും തുടങ്ങി പലതരം ഗുണങ്ങളാണ് അരിക്കുള്ളത്.
അതിനാല്‍ തന്നെ അരി ഉപയോഗമില്ലാത്ത വീടുകള്‍ ഉണ്ടാവില്ല. പലതരം അരികളാണ് ഉള്ളത്. ഓരോന്ന് ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കാൻ സാധിക്കും. എന്നാല്‍ അരി ഉപയോഗിക്കുന്നതിന് മുൻപ് കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അരി വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
1. ഒരു പാത്രത്തില്‍ അരിയെടുത്തതിന് ശേഷം അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കണം. ശേഷം നന്നായി ഇളക്കി കഴുകാം. ഇങ്ങനെ മൂന്ന് തവണ അരി ഇളക്കി കഴുകണം. അരി കഴുകാൻ ശുദ്ധമായ ജലംതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. നന്നായി ഇളക്കി കഴുകിയാല്‍ മാത്രമേ അരിയില്‍ അടങ്ങിയിട്ടുള്ള അഴുക്കും പൊടിയും മാറുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളം ചെറുതായി മങ്ങിത്തുടങ്ങും. ശേഷം ഈ വെള്ളം അരിയില്‍ നിന്നും പോകുന്ന വിധത്തില്‍ അരിച്ചെടുക്കണം. അരിയില്‍ നിന്നും വെള്ളം കളയുന്നതിനായി പ്രത്യേകം പാത്രങ്ങള്‍ ഉണ്ട്. അത് ഉപയോഗിച്ച് അരിയില്‍ നിന്നും എളുപ്പത്തില്‍ വെള്ളം കളയാൻ സാധിക്കും.
3. ഇങ്ങനെ വെള്ളത്തിന്റെ നിറം തെളിച്ചമുള്ളതാകുന്നത് വരെ അരി കഴുകി വൃത്തിയാക്കണം. അരി നന്നായി വൃത്തിയായെന്ന് ഉറപ്പായതിന് ശേഷം വേവിക്കാൻ വയ്ക്കാവുന്നതാണ്.
4. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ വേവിക്കുമ്പോള്‍ അരിയിലെ സ്റ്റാർച്ച് ഒട്ടിപ്പിടിച്ചിരിക്കുകയും രുചിയില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യുന്നു.