
ചങ്ങനാശേരി: തുരുത്തി – മുളയ്ക്കാംതുരുത്തി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡില്‍ പുന്നമൂട് ഭാഗത്തുള്ള കലുങ്കിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടു തുരുത്തി പുന്നമൂട് മുതല്‍ കുന്നേപീടിക
വരെയുള്ള ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഇന്നു
മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ പൂര്‍ണമായി നിരോധിച്ചു.
കഴിഞ്ഞ ദിവസം കെ.എസ്.ടി.പി, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്‌ആര്‍ടിസി, കരാറുകാരന്‍ തുടങ്ങിയവരും ആയി ചേര്‍ന്ന യോഗത്തിലാണു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കാന്‍ തീരുമാനിച്ചത്.
വാഹനങ്ങള്‍ എം.സി റോഡില്‍ തുരുത്തി മര്‍ത്ത് മറിയം ഫൊറോനാ
ദേവാലയത്തിന്റെ സമീപമുള്ള ഇരട്ടക്കുളം റോഡിലൂടെ കുന്നേപീടികയില്‍ എത്തി കൃഷ്ണപുരം കാവാലം റോഡിലൂടെ കിടങ്ങറയ്ക്കു പോകേണ്ടതാണ്. ഹെവി ഗുഡ്സ് വാഹനങ്ങള്‍ ഈ വഴിയിലൂടെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.