ഈ മാസം 31 ന് റിട്ടയർ ചെയ്യുന്ന ഡിവൈഎസ്പിമാർക്ക് യാത്രയയപ്പും ആദരവും നൽകി 2003 സബ് ഇൻസ്പെക്ടേഴ്സ് ബാച്ച്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം : ഈ മാസം 31 ന് റിട്ടയർ ചെയ്യുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും ആദരവും നൽകി 2003 ബാച്ച് സബ് ഇൻസ്പെക്ടേഴ്സ് ഗ്രൂപ്പ്.

കോട്ടയം ഡിസിആർബി ഡിവൈഎസ്പി ബാബു സെബാസ്റ്റ്യൻ, കാസർഗോഡ് ഡിസിആർബി ഡിവൈഎസ്പി മനോജ് കുമാർ പി.കെ , ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് കുമാർ സി എന്നിവരാണ് 2003 ബാച്ചിൽ നിന്നും 21 വർഷത്തേ സേവനത്തിന് ശേഷം ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ വെച്ചാണ് യാത്രയയപ്പും ആദരവും നൽകിയത്.

സഹപ്രവർത്തകരെ സാമ്പത്തികമായി സഹായിക്കുക, രോഗബാധിതരോ അപകടത്തിൽപ്പെട്ടതോ ആയ സഹപ്രവർത്തകരെ സഹായിക്കുക, റിട്ടയർ ചെയ്യുന്ന സഹപ്രവർത്തകരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്ക് വേണ്ടി രൂപീകരിച്ചതാണ് 2003 സബ് ഇൻസ്പെക്ടേഴ്സ് ബാച്ച് വെൽഫെയർ ട്രസ്റ്റ്‌