പേരിലെ സാമ്യം വിനയായി, ട്രെയിൻ തട്ടി മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച റിട്ട. അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

Spread the love

കോഴിക്കോട്: ട്രയിനിടിച്ച്‌ മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിളയാണ് ട്രെയിനിടിച്ച്‌ മരിച്ചത്.

മരണ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റാണ് വിവരം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. തുടർന്ന് ആർ പി എഫും നാട്ടുകാരും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിട്ട. അദ്ധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും ഇവിടെയെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ പേര് ഷർമ്യയെന്നാണ്. മകള്‍ക്കാണോ അപകടം പറ്റിയതെന്ന പേടിയോടെയാണ് അദ്ദേഹമെത്തിയത്. പിന്നാലെ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിങ്ങല്‍ സ്‌കൂള്‍ റിട്ട. അദ്ധ്യാപകനായ രാജൻ സിപിഎം കറുക ബ്രാഞ്ച് അംഗം കൂടിയാണ്. ഭാര്യ: ജയ. മക്കള്‍: ഷർമ്യ, റിഞ്ചു.

ശർമിളയുടെ ഭർത്താവ്: അംഗജൻ, മക്കള്‍: കാവ്യ, കൃഷ്ണ.