
കണ്ണൂർ: കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് ശശീന്ദ്രനെ (58) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ധർമടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.