റിട്ട. ഹൈസ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തച്ചനാട്ടുകര: റിട്ട. ഹൈസ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർകുന്ന് പുല്ലാനിവട്ടയിലെ പരേതനായ ഗോവിന്ദൻകുട്ടിയുടെ ഭാര്യ പാറുക്കുട്ടിയെ (67) ആണ് വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം നടന്നത്. സംഭവസമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള എഴുത്തുമായി പോസ്റ്റ് മാസ്റ്റർ എത്തിയെങ്കിലും വീട്ടിൽനിന്നും പ്രതികരണം ഉണ്ടായില്ല.

ഇതേ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കത്തുന്ന നിലയിൽ ബോഡി കണ്ടെത്തിയത്. തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group