യുഎസിലുള്ള സഹോദരി ഭർത്താവിന്റെ  മൊബൈൽ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം; ഇംഗ്ലീഷ് മെസേജിലെ അക്ഷരത്തെറ്റ് കണ്ടപ്പോള്‍ സംശയം തോന്നി, ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

Spread the love

കോട്ടയം: യുഎസിലുള്ള സഹോദരി ഭർത്താവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനിൽ നിന്നു പണം തട്ടാൻ ശ്രമം നടത്തി തട്ടിപ്പ് സംഘം.

video
play-sharp-fill

തനിക്ക് വന്ന ഇംഗ്ലീഷ് മെസേജിൽ അക്ഷരത്തെറ്റ് കണ്ടതോടെ കുറുപ്പന്തറ ചിറയിൽ ജേക്കബ് തോമസിന് സംശയം തോന്നിയതാണ് പണം നഷ്ടമാവാതിരിക്കാൻ കാരണം.

സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയക്കണമെന്നും കാണിച്ചാണ് ജേക്കബിന്റെ വാട്സ്‌ആപ്പിൽ മെസേജ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎസിലുള്ള സഹോദരി ഭർത്താവ്  ഞീഴൂർ തത്തംകുളം ഫിലിപ്സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈൽ പിക്ചറായിട്ടുള്ള വാട്സ്‌ആപ്പ് അക്കൗണ്ടിൽ നിന്നായിരുന്നു മെസേജ് ലഭിച്ചത്.

എന്നാൽ അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് തോമസിന് സംശയം തോന്നുകയും ഉടൻ തന്നെ ഷിനുവിനെ വിളിച്ചതോടെയാണ് മെസേജ് തട്ടിപ്പാണ് എന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.