വയനാട്ടിലെ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം കൊലപാതകം,പിന്നിൽ SDPI എന്ന് ഹിന്ദു ഐക്യവേദി

Spread the love

വയനാട്: വയനാട് പൊലീസ് ക്യാമ്പിലെ മുൻ കമാഡിങ് ഓഫീസറും വടുവൻചാൽ സ്വദേശിയുമായ രാമൻകുട്ടിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി രംഗത്ത്‌ ,ശനിയാഴ്ച രാത്രി ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ രാമൻകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രാമൻ കുട്ടിയെ കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

video
play-sharp-fill

ഈ കഴിഞ്ഞാഴ്ച ബസ് യാത്രയ്‌ക്കിടെ രാമൻകുട്ടി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞു 25 ഓളം ആളുകൾ രാമൻകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചിരുന്നു . ഈ അക്രമികളുടെ കൂട്ടത്തിൽ ഡിവൈഎസ്പി ഓഫീസിലുള്ള ഉദ്യോ​ഗസ്ഥനായ ഫൈസലും ഉണ്ടായിരുന്നു എന്നാണ് ഹിന്ദു ഐക്യവേദി പറയുന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് രാമൻകുട്ടി വീടിന്റെ പുറകുവശത്തെ വാതിലിലുടെ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം രാമൻകുട്ടിയെ പിന്നിട്ട് ആരും കണ്ടിട്ടില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രാമൻകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്.
ആഴമില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ ഭാരമുള്ള കല്ല് കഴുത്തിൽ കെട്ടിയതും കൊന്ന് കിണറ്റിൽ തള്ളിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നു. ബന്ധുക്കൾ അസ്വാഭാവികത ഉന്നയിച്ചിട്ടും എസ്ഡിപിഐ പ്രവർത്തകരെ ചോദ്യം ചെയ്യാനോ ഇതിനെ കുറിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

ആത്മഹത്യയെന്ന നിലയിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എന്നാൽ വിശദമായ അന്വേഷണമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group