ഓസ്‌കര്‍ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും ; ഉത്തരവ് രണ്ടു ദിവസത്തിനകം

Spread the love

തിരുവനന്തപുരം : ഓസ്‌കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും.

video
play-sharp-fill

ഉത്തരവ് രണ്ടുദിവസത്തിനകം, രഞ്ജിത്തിന്റെ ഒഴിവിലേക്കാണ് നിയമനം. രഞ്ജിത്ത് സ്ഥാനം ഒഴിഞ്ഞ ശേഷം നടൻ പ്രേംകുമാർ ആയിരുന്നു താൽക്കാലിക ചെയർമാൻ.

സർക്കാർ തന്നെ  പരിഗണിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഭാരിച്ച ഉത്തരവാദിത്വമുള്ള പദവിയാണത്. തന്റെ കരങ്ങൾ അതിനു യുക്തമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെങ്കിൽ അതിന് നന്ദിയുണ്ടെന്നും റസൂൽ പൂക്കുട്ടി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group