play-sharp-fill
റസൂൽ പൂക്കുട്ടി വീണ്ടും ഓസ്‌കാറെത്തിക്കുമോ? ആകാംക്ഷയോടെ കേരളം

റസൂൽ പൂക്കുട്ടി വീണ്ടും ഓസ്‌കാറെത്തിക്കുമോ? ആകാംക്ഷയോടെ കേരളം


സ്വന്തം ലേഖകൻ

കൊച്ചി : വീണ്ടും ഒരു ‘ഓസ്‌കാർ’ സ്വപ്നത്തിന് അരികിലെത്തി നിൽക്കുകയാണ് മലയാളികളുടെ സ്വന്തം റസൂൽ പൂക്കുട്ടിയും സംഘവും.’ ഓസ്‌കാറി’നായി ഷോർട്ലിസ്റ്റ് ചെയ്ത 347 പടങ്ങളുടെ ലിസ്റ്റിൽ റസൂൽ പൂക്കുട്ടി നായകനായെത്തുന്ന ‘ദി സൗണ്ട് സ്റ്റോറി’യും ഇടം പിടിച്ചു. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത് എന്നതും ചിത്രത്തിന്റെ മറ്റൊരു ആകർഷണീയതയാണ്. യഥാർത്ഥ ജീവിതത്തിലേതെന്ന പോലെ ഒരു ശബ്ദ ലേഖകൻ ആയിട്ട് തന്നെയാണ് റസൂൽ ചിത്രത്തിലും വേഷമിട്ടിരിക്കുന്നത്. പ്രസാദ് പ്രഭാകർ രചനയും സംവിധാനവും നിർമ്മിച്ച ചിത്രം പാം സ്റ്റോൺ മീഡിയയുടെ ബാനറിൽ രാജീവ് പനക്കലാണ് നിർമ്മിച്ചത്. തൃശ്ശൂർ പൂരത്തിന്റെ താളമേളങ്ങൾ ഒപ്പിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കാതൽ.

പ്രഗൽഭരായ ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളെ പിന്നിലാക്കിയാണ് റസൂൽ പൂക്കുട്ടി നായകനായ ‘ദി സൗണ്ട് സ്റ്റോറി’ ഷോട്ട് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. റസൂൽ പൂക്കുട്ടി തന്നെയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രം ‘ഓസ്‌കാർ’ ഷോട്ട് ലിസ്റ്റിൽ ഇടം പിടിച്ച വാർത്ത തന്റെ ആരാധകരെ അറിയിച്ചത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോർഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് ചിത്രത്തിൽ തൃശൂർ പൂരം റെക്കോർഡിങ് നടത്തിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമിച്ച ചിത്രത്തിന്റെ സംഗീതം രാഹുൽ രാജ്, ശരത് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group