കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം: ഡിസംബര്‍ ഒന്ന് മുതല്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം നഗരത്തിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ഡിസംബർ ഒന്ന് മുതൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014 ലെ നിയമം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

video
play-sharp-fill

നവംബര്‍ 30 നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണം. 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ അപേക്ഷ നൽകാത്ത പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ ടൗൺവേണ്ടിങ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കാൻ കോടതി അനുമതി നൽകി. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം കമ്മിറ്റി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.