
ഡല്‍ഹി: വിമാനത്തിനുള്ളിലെ സുരക്ഷയുടെ ഭാഗമായി കര്‍ശന നിര്‍ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡിജിസിഎ ഇപ്പോള്‍. പവര്‍ ബാങ്കിന് പുറമെ, ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാവുകയും തീപിടിത്തം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിഥിയം ബാറ്ററികള്‍ തീപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണക്കിലെടുത്താണ് തീരുമാനം കര്‍ശനമാക്കിയിരിക്കുന്നത്. ലിഥിയം ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇന്ന് വ്യാപകമാണ്. അതുകൊണ്ട് തന്നെ വിമാനത്തിനുള്ളില്‍ ഇത് ഉപയോഗിക്കുന്നത് വ്യാപകമാണെന്നും തിരിച്ചറിഞ്ഞാണ് നിരോധനം.
പവര്‍ ബാങ്കുകള്‍ പോലുള്ള പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തീപിടിത്തത്തിലുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഡിജിസിഎയുടെ സര്‍ക്കുലറില്‍ പറയുന്നത്.




