
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി; പിടിച്ചെടുത്തത് 650 പാക്കറ്റ് ഹാൻസ്
സ്വന്തം ലേഖിക
കോട്ടയം: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി തച്ചുകുന്ന് മുണ്ടപ്പുഴ വീട്ടിൽ വിജിൻ എബ്രഹാം (32)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പക്കൽ നിന്നും 650 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുക്കുകയും ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ ജില്ലയിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പുതുപ്പള്ളി ബസ്റ്റാന്റിനോട് ചേർന്ന് സ്റ്റേഷനറി കട നടത്തുകയാണ് ഇയാൾ. ഇവിടെ സന്ധ്യയോടു കൂടി എല്ലാ ദിവസവും നിരവധി ചെറുപ്പക്കാരും, അന്യസംസ്ഥാന തൊഴിലാളികളും കൂട്ടം കൂടുന്നതായും ഇവിടെ ഹാൻസ് പോലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്‍പ്പന നടക്കുന്നതായും ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് കടയുടെ സമീപം ചാക്കിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെത്തിയത്.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എം, അനിൽകുമാർ സി.പി.ഓ മാരായ പ്രതീഷ് രാജ്, ദിലീപ്, വിപിൻ, ജയേഷ്,വൈശാഖ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.