
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും റിസോർട്ട് വിവാദം. റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ഇപി ജയരാജനെതിരായ ആരോപണം വിടാതെ പിന്തുടരുകയാണ് പി ജയരാജൻ. സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് പി ജയരാജൻ ചോദിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും പി ജയരാജൻ പ്രശ്നം പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ റിസോർട്ട് വിവാദം സിപിഎമ്മിൽ ഉന്നയിച്ചതും പി ജയരാജനായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൾ പി ജയരാജൻ, ഇപി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്നം പാർട്ടി പരിഗണിക്കുമെന്നായിരുന്നു എംവി ഗോവിന്ദൻ്റെ മറുപടി. പലകാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്ന് വിശദീകരിച്ച എംവി ഗോവിന്ദൻ പ്രശ്നം വിട്ടിട്ടില്ലെന്നും മറുപടി നൽകി.