റിസോർട്ടിനുള്ളിൽ മുറി തുടയ്ക്കുന്നതിനിടെ വീട്ടമ്മയെ കടന്നു പിടിച്ചു; വായ പൊത്തിപ്പിടിച്ചു ക്രൂരമായി പീഡിപ്പിച്ചു; മൂന്നാറിൽ 52 കാരൻ അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
മൂന്നാർ: റിസോർട്ടിനുള്ളിൽ മുറി തുടയ്ക്കുന്നതിനിടെ വീട്ടമ്മയെ കടന്നു പിടിക്കുകയും, അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. 52 കാരനായ റിസോർട്ട് ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 57 വയസുള്ള റിസോർട്ടിൽ ജോലിയ്‌ക്കെത്തിയ ജീവനക്കാരിയെയാണ് പ്രതി കടന്നു പിടിച്ച് പീഡിപ്പിച്ചത്.
അൻപത്തിയേഴുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇയാൾ ദിവസങ്ങളോളമായി ഒളിവിൽ കഴിയുകയായിരുന്നു. മാങ്കുളം ആനക്കുളം ശേവൽകുടി മുള്ളൻമട തെക്കേക്കര വീട്ടിൽ സിജോ മാത്യു ( 52 ) ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ്, മാങ്കുളത്തെ ഹോം സ്റ്റേയിൽ ശുചീകരണം നടത്തിയിരുന്ന വീട്ടമ്മയെ പ്രതി പീഡിപ്പിച്ചത്. മുറി അടിച്ചു വാരുന്നതിനിടെ ബലമായി മുറിയ്ക്കുള്ളിലേയ്ക്കു വലിച്ചു കിടത്തിയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്നു, വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച പ്രതി ഇവരെ ശ്വാസം മുട്ടിയ്ക്കാനും ശ്രമിച്ചു. ഇതിനിടെ പ്രതിയുടെ കയ്യിൽ കടിച്ചാണ് ഇവർ രക്ഷപെട്ടത്.
വീട്ടമ്മയുടെ കരച്ചിൽ കേട്ടു നാട്ടുകാരെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മാങ്കുളം കവലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നാർ എസ്എച്ച്ഒ റെജി എം. കുന്നിപറമ്ബൻ, എഎസ്ഐ പി.പി. ഷാജി, എസ്സിപിഒ പി.കെ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.