
പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി ഉള്ളപ്പോഴാണ് കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി.1988 ബാച്ച് യു പി കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
മുൻ ഉപരാഷ്ട്രതി ജഗദീപ് ധൻകർ അദ്ധ്യക്ഷനായുള്ള സമിതിയാണ് സെഗാളിനെ നിയമിച്ചത്. യു പി അഡിഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചതിനെ തുടർന്ന് 2024 മാർച്ച് 16ന് ആണ് നവനീത് കുമാർ സെഗാളിനെ പ്രസാർ ഭാരതി ചെയർമാൻ സ്ഥാനത്ത് നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. ഒന്നര വർഷം പൂർത്തിയായപ്പോള്‍ അദ്ദേഹം രാജി വെച്ചിരിക്കുകയാണ്. രാജി സ്വീകരിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നവനീത് കുമാർ സെഗാളിനെ അറിയിച്ചു.



