
രേഷ്‌മയെ പ്രതി ‘വിചാരണ’ ചെയ്‌തു; ക്രൂരമായ മാനസിക ശാരീരിക പീഡനത്തിനൊടുവിൽ കൊലപ്പെടുത്തി; ദൃശ്യങ്ങൾ മൊബൈലില്‍ ഫോണില്‍ പകര്‍ത്തി; ദുര്‍മന്ത്രവാദിയായിരുന്നു രേഷ്‌മ തൻ്റെ ജീവിതം തകർത്തെന്നും പ്രതി; ചങ്ങനാശേരി യുവതിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്….!
സ്വന്തം ലേഖിക
കൊച്ചി: നഗരമധ്യത്തിലെ ഓയോ ഹോട്ടലിലെ മുറിയില്‍വച്ച് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് വിചാരണയ്‌ക്കു ശേഷം.
ക്രൂരമായ മാനസിക ശാരീരിക പീഡനത്തിനൊടുവിലായിരുന്നു രേഷ്‌മയുടെ മരണം. പ്രതിയായ നൗഷിദ് ഈ രംഗങ്ങള്‍ മൊബൈലില്‍ ഫോണില്‍ പകര്‍ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങളില്‍ നിന്നാണ് ക്രൂരമായ പീഡനം നടന്നെന്നും വിചാരണ നടത്തിയാണ് കൊലചെയ്‌തതെന്നും പോലീസ് കണ്ടെത്തിയത്.
ചങ്ങനാശേരി സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായിരുന്നു രേഷ്‌മ. പോലീസ് എത്തുമ്പോള്‍ മുറിയില്‍ രക്‌തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.
പ്രതിയും സ്‌ഥലത്തുതന്നെയുണ്ടായിരുന്നു. കഴിഞ്ഞ ഒന്‍പതിനു രാത്രിയായിരുന്നു സംഭവം.
ദുര്‍മന്ത്രവാദിയായിരുന്നു രേഷ്‌മയെന്നാണ് പ്രതി നൗഷിദിന്റെ മൊഴി. അയാളുടെ ശാരീരികാവസ്‌ഥ രേഷ്‌മ തന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചതാണു പ്രകോപനമായത്.
രേഷ്‌മയുമായി കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രതിക്ക് അടുപ്പമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നാണു പ്രതി രേഷ്‌മയുമായി അടുപ്പം സ്‌ഥാപിച്ചത്. ദൃശ്യങ്ങളില്‍ രേഷ്‌മയുടെ ദുര്‍മന്ത്രവാദം തന്നെ തകര്‍ത്തെന്ന് അയാള്‍ പറയുന്നുണ്ട്.
ഇതേത്തുടര്‍ന്ന് ഇരുവരും വാക്കേറ്റമായി.
തര്‍ക്കം രൂക്ഷമായതോടെ തന്നെ കൊന്നുകളഞ്ഞോളൂ എന്നും രേഷ്‌മ പറയുന്നുണ്ട്. തുടര്‍ന്ന് പ്രതി കത്തികൊണ്ട് രേഷ്‌മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. തുടരെത്തുടരെ കഴുത്തിന് കുത്തി. നിരവധി മുറിവുകള്‍ കഴുത്തിലുണ്ടായിരുന്നു. കുത്തേറ്റ് ബോധരഹിതയായി വീണ രേഷ്‌മയുടെ കഴുത്തിലെ ആഴത്തിലേറ്റ മുറിവില്‍നിന്നു രക്‌തം വാര്‍ന്നു. തുടര്‍ന്നാണു മരണം.
പോലീസ് എത്തുമ്പോള്‍ ഹോട്ടല്‍ മുറിയിലാകെ രക്‌തം തളംകെട്ടിയ നിലയിലായിരുന്നു. കുത്താന്‍ ഉപയോഗിച്ച ആയുധം പോലീസ് ഇന്നലെ കണ്ടെടുത്തു.