play-sharp-fill
അരുൺ അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ ; രേഷ്മയുടെ അച്ഛനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡ് കാലത്ത് ; പതിവ് തെറ്റാതെ ഇന്നലെയും ബസ് സ്റ്റാൻഡിൽ നിന്നും രേഷ്മ വീട്ടിലേക്ക് പോയതും അരുണിനൊപ്പം : വിദ്യാർത്ഥിനിയുടെ മരണവാർത്തയിൽ വിറങ്ങലിച്ച് ചിത്തിരപുരം

അരുൺ അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ ; രേഷ്മയുടെ അച്ഛനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡ് കാലത്ത് ; പതിവ് തെറ്റാതെ ഇന്നലെയും ബസ് സ്റ്റാൻഡിൽ നിന്നും രേഷ്മ വീട്ടിലേക്ക് പോയതും അരുണിനൊപ്പം : വിദ്യാർത്ഥിനിയുടെ മരണവാർത്തയിൽ വിറങ്ങലിച്ച് ചിത്തിരപുരം

സ്വന്തം ലേഖകൻ

ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ(17)യെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും ദുരൂഹത മാറിയിട്ടില്ല. എന്തിനാണ് 17കാരിയെ കൊച്ചച്ഛൻ കൊലപ്പെടുത്തിയത്  എന്നതിൽ ഇനിയും വ്യക്തതയില്ല.

ഒളിവിലായ ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൊലപാതക കാരണം എന്തെന്ന് വ്യക്തമാകൂ. രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുൺ. കോവിഡുകാലത്ത് മാസങ്ങളോളം അരുൺ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. രാജകുമാരിക്കടുത്ത് ഫർണ്ണിച്ചർ നിർണ്ണമാണ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികെയായിരുന്നു അരുൺ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പിൽ നിന്നാണ് സ്ഥിരമായി രേഷ്മ ബൈസൺവാലിയിലെ സ്‌കൂളിലേയ്ക്ക് പോയിരുന്നത്. രേഷ്മ പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മിക്കവാറും രേഷ്മയ്‌ക്കൊപ്പം അരുണും ഉണ്ടാവാറുണ്ടായിരുന്നു. അരുൺ ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയും വീട്ടിലേയ്ക്ക് ഇരുവരും ഒന്നിച്ചാണ് എത്തിയിരുന്നതെന്നും വീട്ടുകാരും പറഞ്ഞു.

പതിവ് തെറ്റിക്കാതെ  ഇന്നലെയും അരുൺ രേഷ്മയെ ബസ് സ്റ്റോപ്പിൽ
കാത്തുനിന്നിരുന്നു.ഇവർ ഒരുമിച്ച് ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിയ്ക്കുകയായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്നതിന്റെ സി സി ടിവി ക്യാമറ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

രേഷ്മയുടെ അമ്മ ജെസി വീടിനടുത്തുള്ള കുക്കുമീർ റിസോർട്ടിലെ താൽക്കാലിക ജീവനക്കാരിയാണ്. സ്‌കൂൾ വീട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ രേഷ്മ നാലരയോടെ റിസോർട്ടിലെത്തുകയും മാതാവുമൊത്ത് പിന്നീട് വീട്ടിലേയ്ക്ക് പുറപ്പെടുകയുമായിരുന്നു പതിവ്.

ഇന്നലെയും ജെസി മകളെകാത്തുനിന്നിരുന്നു. എന്നാൽ 6 മണിയായിട്ടും മകളെ കാണാഞ്ഞതിനെത്തുടർന്ന് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് മിസ്സിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

മൃതദ്ദേഹം കണ്ടെത്തിയ പ്രദേശത്തിന് മീറ്ററുകൾ മാത്രമകലെ ഇരുവരെയും കണ്ടതായി പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരിലൊരാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ഇതോടെ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശമാകെ വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു.

ഇതിനിടെയാണ് പള്ളിവാസൽ പവർ ഹൗസിന് സമീപത്ത് പുഴയുടെ തീരത്തോടടുത്ത് ഈറ്റക്കാട്ടിൽ രേഷ്മയെ കഴുത്തിലും കൈയിലും മുറിവേറ്റ നിലയിൽ കണ്ടെത്തുന്നത്. ഉടൻ പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.

ഡോക്ടർ നടത്തിയ പരിശോധനയിൽ ഇടതുനെഞ്ചിൽ ആഴത്തിൽ കത്തേറ്റിട്ടുണ്ടെന്നും മണിക്കൂറകൾക്ക് മുൻപ് തന്നെ മരണം സംഭിച്ചതായും സ്ഥിരീകരിച്ചു. രേഷ്മയെ കണ്ടെത്തിയ ഈറ്റക്കാടിന് സമീപത്ത് അരുണിന്റേതെന്ന്
കരുതുന്ന ചെരുപ്പും ചോരപ്പാടുകളും കണ്ടെത്തി. ഒരാൾ നടന്നു പോയതിന്റെ കാൽപ്പാടുകൾ പ്രദേശത്തെ ചെളിയിൽ ദൃശ്യമായിരുന്നു.

ഫർണ്ണിച്ചർ നിർമ്മാണശാലിയിൽ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അരുൺ എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകരിൽ ചിലർ വൈകിട്ട് അഞ്ചരയോടെ അരുണിന്റെ മൊബൈലിലേയ്ക്ക് വിളിച്ചെങ്കിലും ഓഫ് ചെയ്ത നിലയിൽ ആയിരുന്നു.

നീണ്ടപാറ സ്വദേശിയായിരുന്ന രാജേഷ് പത്ത് വർഷം മുൻപാണ് ചിത്തിരപുരത്തിനടുത്ത് വാടകയ്ക്ക് താമസമാക്കിയത്. കൂലിപ്പണിക്കാരനായിരുന്നു. ഇവർക്ക് രണ്ട് മക്കളാണ്. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് രേഷ്മയുടെ മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്കശേഷം പോസ്റ്റുമോർട്ടിത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.