ഞാൻ തോട്ടത്തിൽ കത്തിയെറിഞ്ഞ് കളിക്കുമ്പോൾ അക്ക അതുവഴി ഫോൺ ചെയ്തുകൊണ്ട് പോകുന്നത് കണ്ടെന്ന് 12കാരന്റെ മൊഴി ; കത്തി കൊണ്ട് എറിഞ്ഞാലും കുത്തിയാലും ആ മുറിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോകർമാരും : അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയ്ക്ക് കത്തിക്കൊണ്ട് മുറിവേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു
സ്വന്തം ലേഖകൻ
അട്ടപ്പാടി: ആദിവാസി യുവതിയുടെ മുതുകത്ത് ആഴത്തിൽ കറികത്തി കൊണ്ട് മുറിവേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. കത്തി എറിയുന്നതിനിടെ തറച്ചാലും കൈയിൽ പിടിച്ച് കുത്തിയാലും നിലവിൽ യുവതിയുടെ ശരീരത്തിൽ കാണുന്ന മുറിവ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസമാണ് ഷോളയൂരിലെ സമ്പാർക്കോട് ഊരിലെ രാജൻ ഉഷാ ദമ്പതികളുടെ മകൾ രേഷ്മ(19)യ്ക്കാണ് മുതുകിൽ കറിക്കത്തിതറച്ച് ആഴത്തിൽ മുറിവേറ്റിട്ടുള്ളത്.വിവരമറിഞ്ഞെത്തിയ സഹോദരനും അടുത്തബന്ധുക്കളും ചേർന്നണ് രേഷമയെ പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ത്രീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രേഷ്മയെ അപകടനില തരണം ചെയ്തതിനെത്തുടർന്ന് വാർഡിലേയ്ക്ക് മാറ്റി. അതേസമയം കത്തിക്കൊണ്ട് പിന്നിൽ നിന്നും കുത്തിയെന്നും പൊലീസിന് രേഷ്മ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്.
അതേസമയം എറിയുന്നതിനിടെ കത്തി തറച്ചാലും കൈയിൽ പിടിച്ച് കുത്തിയാലും നിലവിൽ യുവതിയുടെ ശരീരത്തിൽ കാണുന്ന മുറിവ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടർ വിശദീകരണം നൽകിയിരിക്കുന്നത്.
രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഷോളയൂർ പൊലീസ് സ്ഥലത്തുണ്ടായിരുന്ന 12 വയസ്സുകാരനെ പ്രതിചേർത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കുട്ടി തന്നെ പിന്നിൽ നിന്ന് കുത്തിയെന്നായിരുന്നു രേഷ്മ മൊഴി നൽകിയിരിക്കുന്നത്.
അതേസമയം താൻ കത്തിയെറിഞ്ഞ് കളിക്കുകയായിരുന്നെന്നും ഇതിനിടയിൽ അക്ക ഫോൺ ചെയ്തു കൊണ്ട് പോകുന്നതു കണ്ടുവെന്നുമാണ് ആകെ ഭയപ്പാടിൽക്കഴിയുന്ന കുട്ടി മൊഴി നൽകിയിരിക്കുന്നത്.
യുവതിയുടെ പുറത്തുതറച്ച കത്തി കണ്ടെടുക്കാനായിട്ടില്ല എന്നാണ് ഇന്നലെ പൊലീസ് അറിയിച്ചിരുന്നത്. ഇരുവശവും മൂർച്ഛയുള്ള സാമാന്യം വലിയ കറിക്കത്തിയാണ് തന്റെ ശരീരത്തിൽ തറച്ചിരുന്നതെന്നും ഇത് താൻ തന്നെയാണ് വലിച്ചൂരിയതെന്നും പരിക്കേറ്റസ്ഥലത്തുനിന്നും അൽപ്പംമാറി വഴിയിയരുകിലെ മോട്ടർപുരയ്ക്ക് സമീപം ഇത് ഉപേക്ഷിക്കുകയായിരുന്നെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു.
ഇന്നലെ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മറ്റി മുൻപാകെ ഈ കുട്ടിയെ ഹാജരാക്കിയപ്പോൾ ആദ്യം വീട്ടുകാർക്കൊപ്പം വിട്ടയച്ചെങ്കിലും സുരക്ഷാഭീഷിണിയുണ്ടെന്നുള്ള റിപ്പോർട്ട് കണക്കിലെടുത്ത് സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.