
സ്വന്തം ലേഖകൻ
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നിജില്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് രേഷ്മ വീട് വാടകയ്ക്ക് നല്‍കിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
നിജില്‍ നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് വീട് നല്‍കിയതെന്നും ഒരു വര്‍ഷമായി നിജിലിനെ പരിചയമുണ്ടെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയായ നിജില്‍ ദാസാണ് രേഷ്മയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചത്. സിപിഎം പാര്‍ട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലാണ് നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത്.
കഴിഞ്ഞ ദിവസം നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒളിവില്‍ താമസിപ്പിച്ചതിന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടാവുകയും വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകര്‍ത്തതായും കണ്ടെത്തി.
നിജില്‍ ദാസിന് ഒളിച്ചുകഴിയാന്‍ വീടു നല്‍കിയ രേഷ്മയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പിതാവ് തള്ളിയിരുന്നു. നിജില്‍ ദാസിന് രേഷ്മ വീട്ടില്‍നിന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകള്‍ ചതിക്കപ്പെടുകയായിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഇവരുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ സമീപത്താണ് പ്രതി ഒളിവില്‍ താമസിച്ച വീടുള്ളത്.



