video
play-sharp-fill

റിസർവ് ബാങ്ക് പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നു: പുതിയ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട നോട്ടുകളാണ് പുറത്തു വരുന്നത്. പഴയത് തുടരും: പുതിയ നോട്ടിൽ ഗവർണറുടെ ഒപ്പ് മാത്രമേ മാറുന്നുള്ളു.

റിസർവ് ബാങ്ക് പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നു: പുതിയ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട നോട്ടുകളാണ് പുറത്തു വരുന്നത്. പഴയത് തുടരും: പുതിയ നോട്ടിൽ ഗവർണറുടെ ഒപ്പ് മാത്രമേ മാറുന്നുള്ളു.

Spread the love

ഡല്‍ഹി :സഞ്ജയ് മല്‍ഹോത്ര ഗവർണറായി സ്ഥാനമേറ്റതിന് പിന്നാലെ റിസർവ് ബാങ്ക് പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു.
സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകളാണ് പുറത്തിറക്കുന്നത്.

നിലവിലുള്ള പുതിയ സീരീസ് 50 രൂപ നോട്ടിന്റെ മാതൃകയിലായിരിക്കും ഇനി പുറത്തിറക്കുന്ന നോട്ടുകളും. നോട്ടിന്റെ മുൻവശത്ത് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവും പിന്നില്‍ സാംസ്കാരിക രൂപങ്ങളും നിലനിറുത്തും.

ആർ.ബി.ഐ ഗവർണറുടെ ഒപ്പില്‍ മാത്രമായിരിക്കും മാറ്റമുണ്ടാകുക. മറ്റ് പരിഷ്കാരങ്ങളെ കുറിച്ചൊന്നും ആർ.ബി.ഐ വ്യക്തമാക്കിയിട്ടില്ല. മുമ്പ് പുറത്തിറക്കിയ എല്ലാ 50 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറൻസിയാണെന്നും സാധുതയുള്ളതായിരിക്കുമെന്നും ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച്‌ പണവ്യവസ്ഥയുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാൻ വേണ്ടിമാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. നോട്ടുകളില്‍ ആർ.ബി.ഐ ഗവർണറുടെ ഒപ്പ് മാറ്റുന്നത് ആർ.ബി.ഐയുടെ പതിവ് നടപടിക്രമം മാത്രമാണ്.

പുതിയ ഗവർണർ ചുമതലയേല്‍ക്കുമ്പോള്‍ ആർ.ബി.ഐ പഴയ നോട്ടുകള്‍ പ്രചാരത്തില്‍ തുടരാൻ അനുവദിക്കുകയും ഒപ്പം പുതിയ ഗവർ‌ണർ ഒപ്പിട്ട നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്നു. ശക്തികാന്ത് ദാസിന്റെ പിൻഗാമിയായി ഡിസംബറിലാണ് സഞ്ജയ് മല്‍ഹോത്ര ആർ,ബി.ഐ ഗവർണറായി നിയമിതനായത്. ആർ.ബി.ഐയുടെ 26ാമത് ഗവർണറാണ് സഞ്ജയ് മല്‍ഹോത്ര.