റിസര്‍വ് വനത്തില്‍ അതിക്രമിച്ച്‌ കയറി;ഹെലിക്യാമില്‍ കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഭയപ്പെടുത്തി ഓടിച്ചു; വനിതാ വ്ലോഗര്‍ക്കെതിരെ കേസ്

Spread the love

 

സ്വന്തം ലേഖിക

കൊല്ലം: റിസര്‍വ് വനത്തില്‍ അതിക്രമിച്ച്‌ കയറിയ വനിതാ വ്ലോഗര്‍ക്ക് എതിരെ കേസ്. കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച്‌ കയറിയതിന് വ്ലോഗര്‍ അമലാ അനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

 

വനത്തില്‍ അതിക്രമിച്ച്‌ കയറി ഇവര്‍ വ്ലോഗ് ഷൂട്ട് ചെയ്തിരുന്നു. വനം വകുപ്പാണ് കേസ് എടുത്തിരിക്കുന്നത്.കാട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച്‌ കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.