
ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026ലെ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളം ഉള്‍പ്പെടെ വിവിധ സർക്കിളുകളിലായി 650 ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഡിഗ്രിയാണ് അടിസ്ഥാന യോഗ്യതയായി ചോദിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവർ ആർ.ബി.ഐ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന അപേക്ഷിക്കാം.
അവസാന തീയതി: മാർച്ച് 8.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 650.
പ്രായപരിധി
20 വയസുമുതല്‍ 28 വയസുവരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവർക്ക് ബിരുദ പരീക്ഷയില്‍ പാസ് മാർക്ക് മാത്രം മതിയാകും.
കമ്പ്യൂട്ടറില്‍ പ്രാഥമിക അറിവും (Word Processing) ഉണ്ടായിരിക്കണം. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാർത്ഥികള്‍ മലയാളം ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ നടത്തിയാണ് യോഗ്യത നിർണയിക്കുന്നത്. പ്രിലിംസ് പരീക്ഷ, മെയിൻസ് പരീക്ഷ എന്നിവ നടത്തും. തുടർന്ന് ഭാഷ പരിജ്ഞാന പരീക്ഷയും ഉണ്ടായിരിക്കും. ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിംഗ് എന്നീ വിഷയങ്ങളില്‍ നിന്നായി 100 ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷയില്‍ പൊതുവിജ്ഞാനവും കമ്പ്യൂട്ടർ അറിവും ഉള്‍പ്പെടെ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. തുടർന്ന് പ്രാദേശിക ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LPT) നടത്തും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,050 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ആർ.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. തുടർന്ന് ലഭ്യമായ ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക.
ജനറല്‍, ഒബിസി വിഭാഗക്കാർക്ക് 450 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപ അടച്ചാല്‍ മതി. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://ibpsreg.ibps.in/rbiafeb26/



