
ഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ പുതിയ ജോലിയവസരം. ലെയ്സണ്‍ ഓഫീസര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.
താല്പര്യമുള്ളവര്ക്ക് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പുറമെ അപേക്ഷയുടെ ഹാര്‍ഡ്കോപ്പി ആര്‍ബിഐ ഓഫീസിലേക്ക് അയക്കുകയും വേണം. അവസാന തീയതി ജൂലൈ 14.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍ബി ഐക്ക് കീഴില്‍ ലെയ്സണ്‍ ഓഫീസര്‍ റിക്രൂട്ട്മെന്റ്.
ആകെ 04 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 03 വര്‍ഷത്തേക്കുള്ള കരാര്‍ കാലാവധിയിലാണ് നിയമനം നടക്കുക.
പ്രായപരിധി
50 വയസിനും 63 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 2025 ജൂലൈ 01 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ബിരുദം നേടിയിരിക്കണം.
പൊതുമേഖല ബാങ്കുകളിലോ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലോ ലെയ്സണ്‍ അല്ലെങ്കില്‍ പ്രോട്ടോക്കോള്‍ ചുമതലകളില്‍ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം.
ശമ്പളം
ജോലി ലഭിച്ചാല്‍ പ്രതിമാസം 1,64,800 രൂപമുതല്‍ 2,73,500 രൂപവരെ ശമ്പളം ലഭിക്കും. പുറമെ യാത്രാ അലവന്‍സ്, ഭക്ഷണ അലവന്‍സ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് വിന്‍ഡോയില്‍ നിന്ന് ലെയ്സണ്‍ ജോബ് തിരഞ്ഞെടുത്ത് തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ആര്‍ബി ഐയുടെ മുംബൈ ഓഫീസിലേക്ക് അയക്കണം. വിലാസം വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 14.
വെബ്സൈറ്റ്: https://www.rbi.org.in/