video
play-sharp-fill

റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം;വിവിധ ബാങ്ക് ശാഖകളിൽ നിന്നും റിസർവ് ബാങ്ക് ഓഫീസുകൾ വഴിയും കറൻസി മാറ്റിയെടുക്കാവുന്നതാണ്, നോട്ടു മാറാനെത്തുന്നവർ തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല

റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം;വിവിധ ബാങ്ക് ശാഖകളിൽ നിന്നും റിസർവ് ബാങ്ക് ഓഫീസുകൾ വഴിയും കറൻസി മാറ്റിയെടുക്കാവുന്നതാണ്, നോട്ടു മാറാനെത്തുന്നവർ തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം.

വിവിധ ബാങ്ക് ശാഖകളിൽ നിന്നും റിസർവ് ബാങ്ക് ഓഫീസുകൾ വഴിയും കറൻസി മാറ്റിയെടുക്കാവുന്നതാണ്. നോട്ടു മാറാനെത്തുന്നവർ തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേസമയം പത്ത് നോട്ടുകൾ മാത്രമേ മാറ്റി വാങ്ങാനാകുകയുള്ളൂ. ബാങ്കിന്റെ എല്ലാ കൗണ്ടറുകളിലും നോട്ടുമാറാൻ സൗകര്യം ഒരുക്കണമെന്ന് നിർദേശമുണ്ട്. നോട്ട് മാറാൻ വരുന്നവർക്കായി തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി.

സെപ്റ്റംബർ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയം. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നൽകുന്നതിൽ ആർബിഐ തീരുമാനമെടുക്കും. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

നോട്ടുകൾ മാറ്റി നൽകുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങൾ ബാങ്കുകൾ അതത് ദിവസം സൂക്ഷിക്കണം. ആർബിഐ നൽകുന്ന ഫോർമാറ്റിൽ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. 2000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു.

Tags :