play-sharp-fill
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ യുഡിഎഫ് ബഹിഷ്‌കരിച്ചു; ബഹിഷ്‌കരണം വനിതാ സംവരണ സീറ്റിലേക്ക് ആളെ തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച്

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ യുഡിഎഫ് ബഹിഷ്‌കരിച്ചു; ബഹിഷ്‌കരണം വനിതാ സംവരണ സീറ്റിലേക്ക് ആളെ തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച്

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ ബഹിഷ്‌കരിച്ച് യുഡിഎഫ്. ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് വനിതാ അംഗത്തെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ മറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാവൂ എന്നാണ് ചട്ടം. ഇത് വനിതാ സംവരണ സീറ്റാണ്. ഈ ചട്ടം ലംഘിച്ച്, വനിതാ അംഗത്തെ തിരഞ്ഞെടുക്കാതെ ഇലക്ഷന്‍ നടത്തിയതാണ് യുഡിഎഫ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ കാരണം.

യുഡിഎഫും എല്‍ഡിഎഫും വനിതാ സംവരണ സീറ്റിലേക്ക് ആളെ നിര്‍ത്തിയിരുന്നില്ല. സംവരണ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താതെ മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങിയതാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ പ്രധിഷേധിച്ചാണ് യുഡിഎഫ് എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ഇതിനെതിരായി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് യുഡിഎഫ് പ്രതിനിധികള്‍ പരാതി സമര്‍പ്പിച്ചു.