കല്യാണത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി ; 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീണ് വധുവും വരനും ; ഒന്നര മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ചാത്തന്നൂർ : വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്കു വീണു. 50 അടിയോളം വെള്ളമുണ്ടായിരുന്ന കുളത്തിൽ ഇരുവരും ഒന്നര മണിക്കൂർ നേരം പാറക്കുളത്തിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. ഇന്നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. പരവൂർസ്വദേശി വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി സ്വദേശിനി സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തിൽപ്പെട്ടത്.
സാന്ദ്ര കാൽവഴുതി വീണതിനെത്തുടർന്ന് രക്ഷിക്കാൻ ചാടിയതായിരുന്നു വിനു. ഇന്നലെ രാവിലെ പത്തേകാലോടെ കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്താണ് സംഭവം. പരുക്കേറ്റതിനാൽ രണ്ടു പേരെയും കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തുള്ള കൂറ്റൻ ക്വാറിയുടെ മുകളിലാണ് സെൽഫിയെടുക്കാൻ എത്തിയതായത്. ഇതിനിടെ സാന്ദ്ര കുളത്തിലേക്കു വീഴുകയാ യിരുന്നു.
പിന്നാലെ ചാടിയ വിനു സാന്ദ്രയുടെ വസ്ത്രത്തിൽ പിടിച്ച് പാറയുടെ വശത്ത് വലിച്ചടുപ്പിച്ച ശേഷം അവിടെ പിടിച്ചു കിടന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ ഇട്ടുകൊടുത്ത കയറിൽ വിനുവും സാന്ദ്രയും പിടിച്ച് നിന്നത്. ശേഷം ഇവരുടെ അരികിലേക്ക് പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തിൽ നാട്ടുകാരെത്തി. അതിനു ശേഷം അഗ്നിശമന സേനയും പൊലീസും ചേർന്ന് കരയ്ക്കെത്തിക്കുകയാണ് ഉണ്ടായത്. ദുബായിൽ ജോലിയുള്ള വിനു നാട്ടിലെത്തിയത് ഒരാഴ്ച മുൻപാണ്. അപകടം സംഭവിച്ചതിനാൽ വിവാഹം മാറ്റിവച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group