മുക്കത്ത് ഒഴുക്കിൽപ്പെട്ട സ്ത്രീക്ക് രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ ടീം ; പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്

Spread the love

കോഴിക്കോട് : മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട സ്ത്രീ ആരാണെന്ന് തിരിച്ചഞ്ഞിട്ടില്ല.

പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു, ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ  ടീം പുഴയിലേക്ക് ഇറങ്ങി സ്ത്രീയെ രക്ഷപ്പെടുത്തി.ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group