Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബോണക്കാട് വനത്തിനുള്ളിൽ വഴിയറിയാതെ നട്ടം തിരിഞ്ഞ നാലു പേരെ രക്ഷപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനി സ്വദേശികളായ ഫെവിയോള, സിന്ധു , ദിൽഷാദ്, സൗമ്യ എന്നിവരാണ് വനത്തിനുള്ളിൽ കുടുങ്ങിയത്.

video
play-sharp-fill

ഇന്നലെയാണ് നാലംഗസംഘം വനത്തിനുള്ളിൽ കയറിയത്. ബോണക്കാട് വാഴ് വന്തോൾ വെള്ളച്ചാട്ടം കാണാനാണ് ഇവർ പോയത്. വനത്തിനുള്ളിലേക്ക് പോകാൻ വനംവകുപ്പിൻ്റെ അനുമതി ലഭിക്കാതെരുന്നതോടെയാണ് ഇവർ സാഹസിക യാത്രക്ക് തുനിഞ്ഞത്. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന വഴി മാറിപ്പോവുകയും തിരിച്ച് വരാനുള്ള വഴി തെറ്റുകയും ചെയ്യുകയായിരുന്നു.