video
play-sharp-fill

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ പുഴയ്ക്ക് നടുവിൽ കുടുങ്ങി ; മൂന്നു പുരുഷന്മാരും ഒരു വയോധികയുമാണ് കുടുങ്ങിയത്, രക്ഷാപ്രവർത്തനം ആരംഭിച്ചു

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ പുഴയ്ക്ക് നടുവിൽ കുടുങ്ങി ; മൂന്നു പുരുഷന്മാരും ഒരു വയോധികയുമാണ് കുടുങ്ങിയത്, രക്ഷാപ്രവർത്തനം ആരംഭിച്ചു

Spread the love

പാലക്കാട് : ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ പുഴയ്ക്ക് നടുവിൽ കുടുങ്ങി. അപകടത്തിൽപ്പെട്ടത് മൂന്നു പുരുഷന്മാരും ഒരു വയോധികയും.  നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് ഇവർ കുടുങ്ങിയത്.

സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്‌സ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഫയർഫോഴ്സ് സംഘം ഇവർക്കടുത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.