റിപ്പബ്ലിക്ക് ദിന പരേഡ് നാവികസേന; പരേഡിൽ കേരളത്തിലെ പ്രളയം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നാവികസേന ഒരുക്കുന്ന പരേഡിൽ കേരളത്തിലെ പ്രളയം . സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായ കേരളം, ഇക്കുറി നാവികസേനയിലൂടെ രാജ്പഥിൽ സാന്നിധ്യമറിയിക്കും. സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനമാണു നാവികസേനാ പ്രമേയമായി സ്വീകരിച്ചിയ്ക്കുന്നത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്ന ചില ദൃശ്യങ്ങളാണു സേന അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സേന നടത്തിയ ഏറ്റവും വിജയകരമായ ദൗത്യങ്ങളിലൊന്ന് എന്ന നിലയ്ക്കാണു പ്രളയം നിശ്ചല ദൃശ്യത്തിനായി തിരഞ്ഞെടുത്തത്.
പരേഡിൽ 16 സംസ്ഥാനങ്ങൾ അണിനിരക്കും. 150-ാം ജൻമവാർഷികത്തോടനുബന്ധിച്ചു മഹാത്മാ ഗാന്ധിയാണ് ഇക്കുറി സംസ്ഥാന നിശ്ചലദൃശ്യങ്ങളുടെ പ്രമേയം. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യത്തിന്റെ ആശയം കേരളം കേന്ദ്രത്തിനു സമർപ്പിച്ചെങ്കിലും കേന്ദ്രം തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group