റിപ്പബ്ലിക് ദിനത്തിൽ ജമ്മു കാശ്മീരിൽ ഭീകരാക്രമത്തിന് സാധ്യത ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

റിപ്പബ്ലിക് ദിനത്തിൽ ജമ്മു കാശ്മീരിൽ ഭീകരാക്രമത്തിന് സാധ്യത ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മുവിലും കശ്മീരിലും അശാന്തി പരത്തുന്നതിനായാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിദേശി ഭീകരനായ ഇദ്രിസിനൊപ്പം പ്രാദേശിക ഭീകര കമാൻഡറായ സാഹിദ് മൻസൂർ വാനി എന്നിവരാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ഇന്റലിജൻസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ സാഹിദ് നസീർ ഭട്ട് ജമ്മുവിലെ നർവാൽ മേഖലയിലുണ്ടെന്നും ഇയാൾക്കൊപ്പം മൂന്നോ നാലോ വിദേശി ഭീകരർ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജയ്ഷെ മുഹമ്മദും ഇതേ ദിവസത്തിൽ രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

ശ്രീനഗറിലെ രാജ്പോറ മേഖലയിലെ സുരക്ഷാ സേനയെയാണ് ജയ്ഷെ മുഹമ്മദ് ഭീകരർ ലക്ഷ്യമിടുന്നതെന്നും ഇതിനായി കശ്മീരിലുള്ള യാസിർ പാണ്ഡെ എന്ന ഭീകരനുമായി ഇവർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.