video
play-sharp-fill

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം വർണാഭമാക്കി രാജ്യം;ഇത്തവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അൽസിസി മുഖ്യാതിഥി;സംസ്ഥാനത്തും വിപുലമായ ആഘോഷം;മലയാളത്തില്‍ ആശംസകൾ നേർന്ന് ഗവർണർ

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം വർണാഭമാക്കി രാജ്യം;ഇത്തവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അൽസിസി മുഖ്യാതിഥി;സംസ്ഥാനത്തും വിപുലമായ ആഘോഷം;മലയാളത്തില്‍ ആശംസകൾ നേർന്ന് ഗവർണർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി:എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച്‌ രാജ്യം. ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമർപ്പിച്ചു.

തുടർന്ന് പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി, മുഖ്യതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അല്‍സിസി തുടങ്ങിയവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച്‌ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക്ക് ദിന പരേഡാണ് ഒരുക്കിയത്.
കര്‍ത്തവ്യ പഥിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോര കച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേരാണ് പരേഡില്‍ അതിഥികളായത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും ശക്തമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരുന്നത്.

സംസ്ഥാനത്തതും വിപുലമായ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി.

മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു ഗവര്‍ണറുടെ തുടക്കം . ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേ‍ര്‍ന്നതും മലയാളത്തില്‍ ആയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, എം. പി, എം. എല്‍. എമാര്‍, മേയര്‍ കെ. ശ്രീകുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, യു. എ. ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, ജര്‍മന്‍ ഓണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോണ്‍സല്‍ തേര്‍ഡ് സെക്രട്ടറി അബ്ദുള്‍ ലത്തീഫ് അലി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.മന്ത്രിമാര്‍
ജില്ലകളിൽ പതാകയുയര്‍ത്തി.

Tags :