play-sharp-fill
മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തി സല്യൂട്ട് ചെയ്തു; തെറ്റ് തിരിച്ചറിഞ്ഞത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ

മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തി സല്യൂട്ട് ചെയ്തു; തെറ്റ് തിരിച്ചറിഞ്ഞത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ

സ്വന്തം ലേഖകൻ

കാസർകോട്: രാജ്യം എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ദേശീയ പതാക തല കീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ.


കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം. പതാക തലകീഴായാണ് ഉയർത്തിയതെന്ന് മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാതക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തു. ഇതിനുശേഷം മാധ്യമപ്രവർത്തകരാണ് പതാക തലകീഴായി ഉയർത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പതാക വീണ്ടും ശരിയായ രീതിയിൽ ഉയർത്തി.

ഇത്തരത്തിൽ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കുമുൾപ്പെടെ പിഴവ് മനസിലായില്ല. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ഇത്തരത്തിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയത്.