റിപ്പബ്ലിക് ടിവി ചാനൽ വാഹനം പൂർണ്ണമായും അടിച്ചു തകർത്തു; കെ എസ് ആർ ടി സി ബസ് വിടുന്നത് വാഹനത്തിൽ സ്ത്രീകൾ ഇല്ലെന്ന് ഉറപ്പാക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല സ്ത്രീ പ്രവേശനം പ്രതിഷേധിക്കുന്നവർ റിപ്പബ്ലിക് ടിവി ചാനലിന്റെ വാഹനം അടിച്ചു തകർത്തു. ചാനൽ റിപ്പോർട്ടർമാർക്കെതിരെ കൈയേറ്റ ശ്രമവും ഉണ്ടായി. ആരും ഒന്നും റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് സമരക്കാരുടെ പക്ഷം. ഇതെല്ലാം കണ്ട് വെറുതെ നോക്കി നിൽക്കുകയാണ് ഭക്തർ. ഇതോടെ നിലയ്ക്കലിൽ കാര്യങ്ങൾ കൈവിടുകയാണ്. എല്ലാ ബസുകളും പരിശോധിച്ചാണ് കടത്തി വിടുന്നത്. സ്ത്രീകളാരും ബസിൽ ഇല്ലെന്ന് യാത്രാക്കാരോട് ചോദിച്ച് ഉറപ്പുവരുത്തുകയാണ് വിശ്വാസികൾ. നിലയ്ക്കലിൽ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരേയും കൈയേറ്റമുണ്ടായി. കല്ലേറും നടന്നു. നിലയ്ക്കലിൽ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാവുമ്പോൾ സമ്മർദ്ദത്തിലാകുന്നത് പൊലീസാണ്.