മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി ;  ഇന്ത്യാ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവർണർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: രാജ്യത്തിൻറെ 71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. . തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ അഭയാർഥികളുടെ അഭയകേന്ദ്രമാണെന്ന് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഗവർണർ പറഞ്ഞു. ജാതിയുടേയോ നിറത്തിൻറേയോ പേരിൽ മാറ്റി നിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യാ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.