
കോട്ടയം: മുതിര്‍ന്ന മലയാളം മാധ്യമ പ്രവര്‍ത്തകന്‍ പി. രാംകുമാര്‍ രചിച്ച ‘ ന്യൂസ് റൂമിലെ ഏകാകികള്‍’ ഇന്ന് പ്രകാശാനം ചെയ്യും. കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 11 മണിക്ക് മുന്‍ എംപി സുരേഷ് കുറുപ്പ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. പോള്‍ മണലിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. മലയാള മനോരമ അസി.എഡിറ്റര്‍ എസ്. ഹരികൃഷ്ണന്‍, അഴിമുഖം എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പ്രകാശഗോപുരങ്ങളായ ചില ഐതിഹാസിക മനുഷ്യരുടെ ജീവിതവും നിലപാടുകളും മാധ്യമ ലോകത്ത് അവര്‍ നല്‍കിയ അമൂല്യ സംഭാവനകളും രേഖപ്പെടുത്തിയ പുസ്തകമാണ് ‘ ന്യൂസ് റൂമിലെ ഏകാകികള്‍’. ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ അവിസ്മരണീയമായ സംഭവവികാസങ്ങള്‍ ചിലത് ഇതില്‍ ചുരുളഴിയുന്നുണ്ട്.
തൃശൂര്‍ സ്വദേശിയായ രാംകുമാര്‍ കേരളകൗമുദിയിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1994 മുതല്‍ കോട്ടയത്ത് മലയാള മനോരമയില്‍ ജോലി ചെയ്തു വരുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയനായ എടത്തട്ട നാരായണന്റെ ജീവചരിത്രമായ ‘എടത്തട്ട നാരായണന്‍ – പത്രപ്രവര്‍ത്തനവും കാലവും’ ആണ് ആദ്യ പുസ്തകം. 2022 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും, ആനുകാലികങ്ങളിലും എഴുതാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group