റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ; സാബു എം ജേക്കബിന്റെ ഹര്‍ജിയില്‍ ചാനല്‍ മാനേജ്മെന്റ് പ്രതിരോധത്തില്‍! ലൈസന്‍സ് മാറ്റത്തില്‍ ചട്ടലംഘനം നടന്നോ?

Spread the love

കൊച്ചി: റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിലാണ് ഈ വിവരം ധരിപ്പിച്ചത്. ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിന്റെ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

video
play-sharp-fill

എം വി നികേഷ്‌ കുമാർ, റാണി വർഗീസ് എന്നിവരാണ് INDOASIAN കമ്പനിയുടെ ഡയറക്ടർമാർ. ചട്ടം മറികടന്നാണ് ചാനലിന്‍റെ ലൈസൻസ് കൈമാറിയത് എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. നിലവിലെ ഡയറക്ടർമാർ എന്ന് പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നും സാബു എം ജേക്കബ് ഹർജിയില്‍ പറയുന്നത്.

ലൈസൻസ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഹർജിയിൽ ലൈസൻസ് ഉടമ എം വി നികേഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാനാണ് നിർദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നല്‍കി.