മരംമുറി, മാംഗോ ഫോണ്‍ കേസുകളിൽ വാര്‍ത്താ വിലക്ക് ആവശ്യപ്പെട്ട റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ; ഒപ്പം ഹരജിക്കാരന് ദുരുദ്ദേശ്യമുണ്ടെന്ന് ചൂണ്ടികാട്ടി 10,000 രൂപ പിഴയും വിധിച്ച് കോടതി

Spread the love

കോഴിക്കോട് : റിപ്പോർട്ടർ ടി വിക്ക് എതിരായ വാർത്തകൾക്ക് വിലക്ക് ആവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ച ഉടമകൾക്ക് കോടതിയുടെ രൂക്ഷ വിമർശനം.

video
play-sharp-fill

മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ കേസുകളില്‍ തങ്ങള്‍ക്ക് എതിരായ എല്ലാ വാർത്തകളും വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിപ്പോർട്ടർ ടിവി ഉടമകള്‍ കോടതിയെ സമീപിച്ചത്.

വാദി കാരണം വ്യക്തമാക്കാതെ കേസ് പിൻവലിക്കാൻ ശ്രമിക്കുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് കോടതി പറഞ്ഞു. താത്കാലിക ഉത്തരവ് വഴി ലഭിക്കാത്ത ‘മാൻഡേറ്ററി ഇൻജങ്ഷൻ’ (വാർത്തകള്‍ സ്ഥിരമായി നീക്കം ചെയ്യുക എന്നത്) ലഭിച്ചുവെന്ന് കാട്ടി വാദി പ്രതികള്‍ക്ക് നോട്ടീസ് അയച്ചത് തെറ്റായ നടപടിയാണ്. കേസ് പിൻവലിക്കാൻ വ്യക്തമായ കാരണങ്ങളില്ലാത്തത് വാദിയുടെ ദുരുദ്ദേശ്യത്തെ വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റിദ്ധരിപ്പിച്ചതിന് 10,000 രൂപ പിഴയിട്ട കോടതി റിപ്പോർട്ടർ ടിവി ഉടമകള്‍ക്ക് എതിരായ വാർത്തകള്‍ ഒരാഴ്ചക്കകം പുനഃസ്ഥാപിക്കണമെന്നും ഉത്തരവിട്ടു. ബംഗളൂരു സിറ്റി സെഷൻസ് കോടതിയുടേതാണ് വിധി. മീഡിയവണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.

കഴിഞ്ഞ ഒക്ടോബറിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്ബനി പ്രൈവറ്റ് ലിമിറ്റഡ് വാർത്തകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. അഗസ്റ്റിൻ സഹോദരൻമാർ പ്രതികളായ മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയ 900 ലേറെയുള്ള വാർത്താലിങ്കുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആദ്യഘട്ടില്‍ എതിർ കക്ഷികളെ കേള്‍ക്കാതെ മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ തട്ടിപ്പ് അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട വാർത്തകള്‍ നീക്കാൻ കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതിയെ തെറ്റദ്ധരിപ്പിക്കുകയാണ് റിപ്പോർട്ടർ ടിവി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ സത്യവാങ്മൂലം നല്‍കി.

മുട്ടില്‍ കേസില്‍ ചാനല്‍ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കിയ എഫ്‌ഐആർ, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേസ് എടുത്തതില്‍ നല്‍കിയ മറുപടി അടക്കം വിവിധ കേസുകളുടെ വിവരങ്ങള്‍ കോടതിയില്‍ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാൻ അനുമതി തേടി റിപ്പോർട്ടർ ടിവി കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയും നിയമനടപടികളെ ദുരുപയോഗം ചെയ്യുകയും ചെയ്ത ഹരജിക്കാരന് പിഴയിടണമെന്ന എതിർ കക്ഷിയുടെ വാദം അംഗീകരിച്ചാണ് 10,000 രൂപ പിഴ ചുമത്തിയത്.