
റിപ്പോര്‍ട്ടര്‍ ടിവി ലൈസന്‍സ് വിവാദത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന കിറ്റക്സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ ഹർജിയിലാണ് നടപടി.
യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത് നികേഷ് കുമാറും ഭാര്യ റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ‘ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍’ കമ്പനിയുടെ പേരില്‍ എന്ന് സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.


