ബാർക്ക് ഡാറ്റയിലെ തിരിമറി; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത്‌ പൊലീസ്

Spread the love

കൊച്ചി:  ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ് നിർണയിക്കുന്ന ബാർക്ക് ഡാറ്റയില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത്‌ പൊലീസ് . 24 ന്യൂസ് ചാനല്‍ സീനിയർ വൈസ് പ്രസിഡന്‍റ് സി ഉണ്ണികൃഷ്ണൻ നല്‍കിയ പരാതിയിലാണ് ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനല്‍ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

video
play-sharp-fill

പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ചേർത്തിരിക്കുന്നത്. ഒന്നാം പ്രതിയായ പ്രേംനാഥ് രണ്ടാം പ്രതിയായ ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് മീറ്ററുകള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറിയെന്നും 24 ന്യൂസിന്‍റെ റേറ്റിംഗ് കുറച്ച്‌ കാണിച്ച്‌ റിപ്പോർട്ടർ ചാനലിന് റേറ്റിങ് ഉയർത്തിക്കാണിച്ചുവെന്നുമാണ് ആരോപണം. ഇതേ തുടർന്ന് പരാതിക്കാരന്‍റെ ചാനലിന്‍റെ പരസ്യ വരുമാനത്തില്‍ 15 കോടി രൂപയോളം നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

ബിഎൻഎസ് 316(2), 318(4), 336(3), 340(2) , 3(5) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതേപരാതിയില്‍ സ്വതന്ത്ര അന്വേഷണം നടത്താൻ ബാർക്ക് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് ഓഡിറ്റ് നടത്തി സത്യം കണ്ടെത്താൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയതായി ബാർക്ക് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group